സമകാലിക മലയാള ജീവിതത്തിന്റെ കാപട്യങ്ങളിലേക്ക് അതിശക്തമായ പ്രകാശം പ്രസരിപ്പിച്ച രണ്ട് ക്രിമിനൽ കേസുകളായിരുന്നു ഐസ്ക്രീം പാർലർ, അഭയ കേസുകൾ.
നമ്മുടേതായ രീതിയിലുള്ള ജനാധിപത്യ വ്യവസ്ഥിതിയിൽ നിയമങ്ങൾ നടപ്പാക്കേണ്ട സ്ഥാപനങ്ങളുടെ നടത്തിപ്പ് എത്രമാത്രം ദുർബ്ബലമാണ് എന്നതിന്റെ ഒന്നാം തരം തെളിവുകളാണ് ഈ രണ്ട് കേസുകളും.
കുറ്റങ്ങളുടെ ഗൌരവത്തേക്കാൾ അതിന്റെ വിചാരണയിൽ നിന്ന് കുതറി ചാടാൻ അതിലെ പ്രതികൾ കാണിച്ച സാമർത്ഥ്യം മാത്രമാണ് ഈ കേസുകളെ വ്യത്യസ്ഥമാക്കുന്നത്.
കുറ്റം ചെയ്തതിന് ലഭിക്കാവുന്ന ശിക്ഷയെയല്ല മറിച്ച് കുറ്റം യഥാർത്ഥത്തിൽ നടന്നുവൊ എന്ന് തെളിയിക്കാനുള്ള ശ്രമത്തെയാണ്, അത് ചെയ്യേണ്ട സ്ഥാപനങ്ങൾ സംഘടിതമായി തകർത്ത് കളഞ്ഞത്. ഇത് നമ്മുടെ സംവിധാനത്തിന്റെ തന്നെ തകർച്ചയെയാണ് കാണിക്കുന്നത്. നമ്മുടെ തിരഞ്ഞെടുപ്പിലെ അപാകതകൾ മൂലം, ഉന്നതമായ ധാർമ്മീക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കേണ്ട സ്ഥാനങ്ങളിൽ പലപ്പോഴും എത്തിപ്പെടുന്നത് സഖാവ്. എം. വി. ജയരാജൻ സൂചിപ്പിച്ച പേര് അന്വർത്ഥമാക്കുന്ന തരത്തിലുള്ള വ്യക്തികളാണെന്നത് പകൽ പോലെ സത്യമാണ്. അത് ക്യത്യമായും വ്യക്തമായും തെളിയിക്കപ്പെട്ടത് ഈ രണ്ട് കേസുകളിലൂടെയായിരുന്നു.
ചില വസ്തുതകളെ വ്യാപാരാടിസ്ഥാനത്തിൽ വിലയിരുത്താനാവില്ല. അത്തരം വസ്തുതകളെയാണ് നാം മൂല്യങ്ങൾ എന്ന് വ്യവഹരിക്കുന്നത്. ധാർമ്മീകത എന്നതാകട്ടെ മൂല്യങ്ങളിൽ തന്നെ അമൂല്യവും.ഒരു സമൂഹം നിലനിൽക്കണമെങ്കിൽ മൂല്യങ്ങളുടെ ഒരു സമതുലനം അത്യാവശ്യമാണ്.എല്ലാവരും കള്ളന്മാരും, കയ്യൂക്കുള്ളവർ മാത്രം കാര്യക്കാരും ആകുന്ന ഒരു സമൂഹത്തിനും നിലനിൽക്കാനാവില്ല. ഇല്ലാത്ത ഗർഭ്ഭം ഉണ്ടെന്ന് ഭാവിച്ച് ശാപം പിടിച്ച് വാങ്ങി പരസ്പരം കലഹിച്ച് തമ്മിൽ തല്ലി ചാകുകയായിരുന്നു യാദവവംശം എന്ന് ഭാഗവതകാരൻ രേഖപ്പെടുത്തുന്നു.എന്താണ് യാദവവംശത്തിന്റെ പ്രാധാന്യം ? ഹൈന്ദവ പുരാണങ്ങളിൽ ഏറ്റവും ശക്തനായി വ്യവഹരിക്കപ്പെടുന്ന സക്ഷാൽ ഭഗവാൻ ശ്രീക്യഷ്ണന്റെ വംശമാണത്. ഇതൊരു മുന്നറിയിപ്പാണ്. ഭയപ്പെടുത്തലല്ല. ഇതൊരു പക്ഷെ ഞങ്ങളുടെ പുരാണ ഗ്രന്ഥങ്ങളിൽ ഇല്ലായെന്ന് ഈ കേസിൽ ഉൾപ്പെട്ടവർക്ക് പറഞ്ഞുനിൽക്കാം. പക്ഷെ സമാനമായ സാഹചര്യങ്ങളാണ് മുഹമ്മദ് നബി(സ) യും ഭഗവാൻ ക്യസ്തുവും നേരിട്ടതെന്ന് അവർക്കറിയാത്തതാവില്ല. ആത്യന്തീകമായി അവരും അവ്യവസ്ഥകൾക്കെതിരെ ആയിരുന്നു പോരാടിയത്.
ചില ഹോർമോണുകളുടെ ധാരാളത കൊണ്ടുണ്ടാകുന്ന അസുഖങ്ങൾക്ക് അവയെ കുറച്ചുകൊണ്ട് സമതുലനം പാലിക്കാവുന്ന ചികിത്സാവിധികൾ രാജ്യത്ത് ഉണ്ടെന്നിരിക്കെ അവർക്കത് സ്വീകരിക്കാമായിരുന്നു.ഇനി അതല്ലെങ്കിൽ വ്യവസ്ഥാപിതമായി തന്നെ ഇത്തരം ആളുകളെ ആനന്ദിപ്പിക്കുന്നതിനായി വ്യാപാരടിസ്ഥാനത്തിൽ പ്രയത്നിക്കുന്ന ധാരാളം സ്ഥാപനവൽക്കരിക്കപ്പെട്ട കേന്ദ്രങ്ങളും വ്യക്തികളും ഉണ്ട്. മിനിമം ഈ രണ്ടു കേസുകളിലെയും കക്ഷികൾക്ക് അവരെയെങ്കിലും പ്രയോജനപ്പെടുത്താമായിരുന്നു.
അഭയകേസിൽ പ്രതി ചേർക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർക്ക് ആനന്ദിക്കുന്നതിനായി കുറച്ചുകൂടി സ്വകാര്യത ഉള്ള ഒരു സ്ഥലം കണ്ടെത്താമായിരുന്നു. മറ്റുള്ളവർ കൂടി പൊതുവായി ഇടപെടുന്ന അടുക്കള പോലെ ഒരിടം ഒഴിവാക്കാമായിരുന്നു. ഇത്തരം പ്രാഥമീകമായ മുൻ കരുതലുകൾക്ക് പോലും സമയം കണ്ടെത്താനാവാത്ത ഇവർ ഒരു സമൂഹത്തിന്റെ മുഴുവൻ സ്വാസ്ഥ്യവും കെടുത്തുന്ന നിയമലംഘനവ്യവസ്ഥയാണ് സ്ഥാപിച്ചെടുത്തത്. ഈ അപകടാവസ്ഥയാണ് ഈ കേസുകളെ ഇന്നും പ്രസ്ക്തമാക്കി നിർത്തുന്നത്.
വെറും ഒരു നൂറ് രൂപ ജീവനാംശം ഒരു സാധുസ്ത്രീക്ക് നിഷേധിക്കുന്നതിന് മാത്രം നിയമനിർമ്മാണം നടത്തി, ഒരു വലിയ വിഭാഗം ജനങ്ങളുടെ ആത്മരക്ഷയെ തന്നെ അപകടത്തിലാക്കിയ അവിവേവികളായ അസുരന്മാർ ഭരണം നടത്തുന്ന ജനാധിപത്യമാണ് നമ്മുടേത്. അത്തരം രാജ്യത്ത് ഉള്ള നിയമവ്യവസ്ഥകൾ പോലും ദുർബ്ബലമാക്കാൻ കഠിനമായി ശ്രമിക്കുന്ന ഇത്തരം കുറ്റവാളികളും, ചില്ലറ സാമ്പത്തീക ലാഭങ്ങൾക്ക് വേണ്ടി ഒരു വ്യവസ്ഥിതിയെ തന്നെ തകർക്കാൻ കൂട്ടുനിൽക്കുന്ന അല്പബുദ്ധികളായ നടത്തിപ്പുകാരും ചേർന്ന് ജനങ്ങളെ ഭയപ്പെടുത്തുകയാണ്.
ഐസ്ക്രീം കേസ് അട്ടിമറിക്കാൻ ധനസ്വാധീനാദികളാൽ അഹോരാത്രം ശ്രമപ്പെട്ട കക്ഷി, താൻ പ്രതി ചേർക്കപ്പെട്ടാലുണ്ടാകാവുന്ന അപമാനകരമായ അവസ്ഥ തന്റെ സാമൂഹ്യസ്ഥിതിയെ ബാധിക്കാതിരിക്കാനാവണം ഇത്ര പണിപ്പെട്ടത്.എന്നിട്ടെന്തുണ്ടായി? ഉള്ളതും ഇല്ലാത്തതുമായ കാക്കത്തൊള്ളായിരം കഥകളിലൂടെ അതിദയനീയമായി നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു ഈ “വിനീതൻ.“ ഇത്രയേറെ അപകർഷതയോടെ അധികാരസ്ഥാനത്തിരിക്കുന്നതിലും ഭേദം ആത്മാഭിമാനമുണ്ടായിരുന്നെങ്കിൽ ആത്മാഹത്യപരമായി മറ്റെന്തുണ്ട്?
അഭയ കേസിലാകട്ടെ, തനിക്ക് തന്റെ ലൈംഗീകാനന്ദത്തിന് ഒന്നിലേറേ പുരുഷന്മാരുടെ സഹായം ആവശ്യമുണ്ടെന്ന് ബോധത്തിലോ അബോധത്തിലോ അവർ പിറുപിറുക്കുന്നത് ലോകം മുഴുവനുമുള്ള വിശ്വാസികളും കണ്ടുരസിച്ചു. പൊതു സമൂഹത്തിനുമുന്നിൽ ഇവർ പ്രത്യക്ഷപ്പെടുമ്പോൾ ഒരു സ്ത്രീ ശരീരം നൽകുന്ന സൂചനകളുടെ അർത്ഥങ്ങളിലേക്ക് കണ്ണുപായിക്കുകയാണ് സമൂഹം എന്നതിലേറെ അപമാനകരമായി ഒരു സ്ത്രീക്ക് മറ്റെന്തുണ്ട്?
എവിടെയാണ് ഇതെല്ലാം മറച്ചുപിടിക്കുക? ഡെന്മാർക്കിൽ ചീഞ്ഞുനാറുന്നത് ഗന്ധംകൊണ്ടെങ്കിലും നാടറിയും എന്ന് തിരിച്ചറിയാൻ കഴിയാത്ത വിഡ്ഡികളായിരുന്നുവോ ഇവർ? ഇവരുണ്ടാക്കിയ അപായകരമായ സംഗതി സകല മൂല്യങ്ങളോടും പുറം തിരിഞ്ഞുനിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു എന്നതാണ്. ഈ തകർച്ചയെ അതിജീവിക്കാൻ കേരളത്തിലെ സാമാന്യജനത്തിന് കഴിയുമോ? അതു മാത്രമാണ് ചോദ്യം….?!!!
No comments:
Post a Comment